ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
എന്നാൽ പിൻമാറിയതിൻറെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ വി എസ് അച്യുതാനന്ദൻറെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അടുത്ത ദിവസം ലിസ്റ്റ് ചെയ്യണമെന്നും അറിയിച്ചപ്പോഴാണ് താന്‍ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തുറന്ന കോടതിയില്‍ അറിയിച്ചത്.
ജഡ്ജി പിന്മാറിയതിനാല്‍ ചീഫ് ജസ്റ്റിസിൻറെ മുന്നിലേക്ക് കേസ് ഫയലുകള്‍ എത്തും. ചീഫ് ജസ്റ്റിസായിരിക്കും ഏത് ബെഞ്ച് കേസ് പരിഗണിക്കണമെന്ന് തീരുമാനിക്കുക.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.