കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസ് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. എട്ടാം പ്രതി പാക്കം സ്വദേശിയായ സുബീഷിനെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില് വെച്ചാണ് പിടികൂടിയത്.
സുബീഷിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. കൊലപാതകം നടന്ന ആദ്യ ദിവസങ്ങളില് ഇയാള് പ്രദേശത്ത് തന്നെയുണ്ടായിരുന്നു. എന്നാല് അന്വേഷണം ശക്തമായതോടെ ഇയാള് മുങ്ങുകയായിരുന്നു. വിദേശത്തേക്ക് കടന്നുവെന്ന് മനസിലായതോടെ സുബീഷിനെ പിടികൂടാനുള്ള ശ്രമങ്ങള് പോലീസ് തുടങ്ങിയിരുന്നു.
ഇന്റർപോളിന്റെ സഹായത്തോടെ സുബീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾതുടങ്ങിയതോടെയാണ് പ്രതി നാട്ടിലേക്കു മടങ്ങിയെത്തിയത്. സുബീഷിന്റെ അറസ്റ്റോടെ കേസിലെ പ്രധാനപ്പെട്ട മുഴുവന് പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന.
ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സുബീഷിൻറെ അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിക്കു മുൻപിൽ ഹാജരാക്കും.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉദുമ ഏരിയ സെക്രട്ടറി കെ.മണികനേയും, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സുബീഷിനെയും ചേർത്ത് ഈ കേസിലെ 14 പ്രതികൾ ഇതുവരെ അറസ്റ്റിലായി.
Photo Courtesy : Google/ images are subject to copyright

Leave a Reply