പുതിയ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് ലഭിക്കാൻ ഇനി എട്ടും എച്ചും മാത്രം പോരാ കൂടാതെ ധാരണയും നിരീക്ഷണ പാടവവും ഉള്പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്സ് നൽകാനുള്ള പുതിയ രീതിയിലേക്കു മാറാനുള്ള തയ്യാറെടുപ്പിലാണ് മോട്ടര് വാഹനവകുപ്പ്.
സാധാരണയായി ബൈക്കുകള്ക്കും ഓട്ടോറിക്ഷകള്ക്കും എട്ടും, ഫോർ വീലർ വാഹനങ്ങൾക്ക് എച്ചും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ് രീതിയാണ് നടപ്പിലാക്കുന്നത്.
മുന്നില് കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണ് ‘കമന്ററി ഡ്രൈവിങ്ങ് ടെസ്റ്റ്’. ഈ ടെസ്റ്റിലൂടെ മുന്നോട്ട് ഓടിക്കുമ്പോൾ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന് അധികൃതര്ക്ക് കഴിയും. ഇതുകൂടാതെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മിറർ ക്രമീകരിച്ചു വാഹനം ഓടിക്കാനുള്ള കഴിവും, പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നല്കി വാഹനം ഓടിക്കുന്ന രീതിയുമാണ് പുതിയ പരിഷ്കാരങ്ങൾ. നിശ്ചിത എണ്ണത്തില് കൂടുതല് തെറ്റുകള് വരുത്തുന്നവരെ പരാജയപ്പെടുത്തും.
പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 3500ഓളം ഡ്രൈവിങ് സ്കൂളുകളിലെ അധ്യാപകര്ക്കും മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാര്ക്കും 5 ദിവസത്തെ പരിശീലനം നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴ്സ് പൂർത്തീകരിക്കുന്നവര്ക്ക് കടും നീല നിറത്തിലുള്ള ഓവര്കോട്ടും ബാഡ്ജും നൽകും. ഇത് ധരിച്ചു വേണം ഇനി മുതൽ ഡ്രൈവിംഗ് പരിശീലനം നൽകാൻ.
Photo Courtesy : Google/ images are subject to copyright

Leave a Reply