സർക്കാർ ജീവനക്കാർ വിരമിക്കുന്ന അന്നുതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു. ഓരോ വർഷവും ആദ്യം തന്നെ 18 മാസത്തിനുള്ളിൽ വിരമിക്കുന്നവരുടെ ലിസ്റ്റ് സ്പാർക്കിൽ നിന്നും ഓഫീസിൽ മേലധികാരിക്കും പെൻഷനേഴ്സ് ഇൻഫർമേഷൻ സിസ്റ്റത്തിനും നൽകണം.
അപേക്ഷ കിട്ടുന്നമുറയ്ക്ക് പ്രിസത്തിൽനിന്ന് സ്പാർക്കിലേക്ക് ഈ അറിയിപ്പ് നൽകണം. മേലധികാരികൾ എല്ലാവരുടെയും അപേക്ഷകൾ വിരമിക്കുന്നതിനു ആറുമാസം മുൻപ് തന്നെ പെൻഷൻ അനുവദിക്കുന്ന വിഭാഗത്തിലേക്ക് നൽകുന്നുണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കണം. ഇത് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ളവർക്കും ബാധകമാണ്.
ഓഫീസ് മാറ്റം വരുന്നവരുടെ കാര്യത്തിൽ ബാധ്യതകൾ അവസാന ശമ്പള സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. പണം, സ്റ്റോർ എന്നിവ കൈകാര്യംചെയ്യുന്നവർ, പദ്ധതി നിർവഹണം, അച്ചടക്കനടപടി നേരിടുന്നവർ എന്നിവരുടേതല്ലാത്തവരുടെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് മൂന്നുവർഷം മുൻപുള്ളത് നൽകണം.
Photo Courtesy : Google/ images are subject to copyright

Leave a Reply