ചേരുവകൾ
ചിക്കൻ വേവിച്ചത് -1 കപ്പ്
സവാള നീളത്തിൽ മുറിച്ചത് – 1 വലുത്
ഇഞ്ചി അരച്ചത് – അര ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾ പൊടി – ഒരു നുള്ള്
ഗരമസാലപ്പൊടി – കാൽടീസ്പൂൺ
കറിവേപ്പില, മല്ലിയില – 2 ടേബൾസ്പൂൺ
സമൂസ ലീവ്സ് – ആവശ്യത്തിന്
എണ്ണ ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം സവാള, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് പൊടികൾ എല്ലാം ചേർത്തിളക്കി കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം ചിക്കനും ചേർത്തിളക്കി മാറ്റിവയ്ക്കുക.
2 സമൂസ ലീവ്സ് എടുത്ത് ക്രോസ് ആയി വച്ച് നടുവിലായി മസാല കൂട്ട് വെച്ച് ഒരു ലീഫ്ന്റെ ഒരു അറ്റം മസാലയ്ക്ക് മുകളിലേക്ക് വെക്കുക. അതിനു തൊട്ടടുത്തുളള ലീഫ് ന്റെ അറ്റo അതിന്റെ മുകളിലായി വെക്കുക. മറ്റെ 2 അറ്റവും 4 സ്ട്രിപ്സ് ആയി കീറുക.
ഓരോന്നായി മുകളിലേക്ക് വെച്ച് ഓല മെടയുന്ന പോലെ മെടഞ്ഞെടുക്കുക. അറ്റം മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കുക. ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.
Photo Courtesy : Google/ images are subject to copyright

Leave a Reply