ആവശ്യമുള്ള സാധനങ്ങൾ
ബസുമതി അരി – 2 കപ്പ്
വെജിറ്റബിൾ ഓയിൽ – 2 ടേബിൾ സ്പൂൺ
പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ക്യാപ്സിക്കം – ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുര കഷണങ്ങളായരിഞ്ഞത്
സവാള – ചതുരത്തിൽ അല്പ്പം വലിപ്പമുള്ള കഷണങ്ങളായരിഞ്ഞത്
വൈറ്റ് പെപ്പർ പൗഡർ – ഒരു ടേബിൾ സ്പൂൺ
ചിക്കൻ ക്യൂബ്സ് – 4 എണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
കുക്കറിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ക്യാപ്സിക്കവും സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടിയും ചിക്കൻ ക്യൂബ്സും ചേർക്കാം . ഇതിലേക്ക് അരിയും നാല് കപ്പ് വെള്ളവും ചേർത്തിളക്കി ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്നിറക്കി ആവി പോയ ശേഷം തുറന്ന് ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് ചൂടോടെ ഇളക്കി വിളമ്പാം.
Photo Courtesy : Google/ images are subject to copyright

Leave a Reply