നിർമ്മാണത്തിൽ വൻ പിഴവുവന്നതിനാൽ ഗതാഗതം നിർത്തിവച്ചിരുന്ന പാലാരിവട്ടത്തെ മേൽപ്പാലം ഉപയോഗയോഗ്യമാകുന്നതിന് അറ്റകുറ്റപണികൾ നടത്താൻ ഏകദേശം 18.5 കോടിയോളം രൂപ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പത്തുമാസം കാലതാമസം എടുക്കും അറ്റകുറ്റപ്പണികൾക്കായി.
കഴിഞ്ഞ ദിവസമാണ് ഇ.ശ്രീധരൻറെ നേത്രത്വത്തിലുള്ള സംഘം കഴിഞ്ഞദിവസമാന് പാലത്തിൻെറ ക്രമക്കേടുകൾ കണ്ടെത്തിയത്. ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കാത്തതിനാല് കോണ്ക്രീറ്റിന് നിലവാരം കുറവാണ്. പാലത്തിന് 102 ആര്സിസി ഗര്ഡറുകളുണ്ട് അതില് 92 ലും വിള്ളലുകളും സംഘം കണ്ടെത്തിയിട്ടുണ്ട്.
പാലത്തിന്റെ ഡിസൈന് മുതല് എല്ലാ ഘട്ടങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പാലാരിവട്ടം പാലം പണി പൂർത്തിയാക്കിയത് 42 കോടി രൂപ ചിലവിലാണെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply