തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ വൻസംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റു. സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരെ കോളേജില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

സഹപാഠിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ മർദിച്ചത് ചോദ്യം ചെയ്ത അഖിലെന്ന വിദ്യാർഥിക്കാണ് നെഞ്ചിനു താഴെ കുത്തേറ്റത്. മൂന്നാംവർഷ ബി.എ.പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് അഖിൽ.

തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. പെൺകുട്ടികളടക്കം വിദ്യാർഥികളാണ് പ്രകടനത്തിൽ പങ്കെടുത്തത്. കുത്തേറ്റ അഖിൽ ഇപ്പോൾ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. എസ്എഫ്ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും വിദ്യാർത്ഥികൾ ശ്രമിച്ചു.

പൊലീസോ അധ്യാപകരോ പ്രിന്‍സിപ്പലോ ആരും തന്നെ ഇതിൽ ഇടപെട്ടില്ല. എസ് എഫ് ഐ മാധ്യമപ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് കാംപസില്‍ നിന്ന് പുറത്താക്കാനും ശ്രമിച്ചു. വിദ്യാര്‍ഥി സംഘര്‍ഷമോ ഒരാള്‍ക്ക് കുത്തേറ്റതോ താന്‍ അറിഞ്ഞില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിൻസിപ്പൽ മറുപടി നൽകിയത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.