വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിച്ചതിനും, പാകിസ്താൻെറ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്തത് കണക്കിലെടുത്താണ് വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ വച്ച് ബഹുമതികൾ കൊടുക്കും.വ്യോമസേനയിലെ സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേന നടത്തിയ ബാലാകോട്ട് ആക്രമണവേളയില്‍ ഫൈറ്റര്‍ കണ്‍ട്രോളര്‍ ആയിരുന്നു മിന്റി അഗര്‍വാൾ.

എട്ട് സൈനികര്‍ക്ക് ശൗര്യ ചക്ര പ്രഖ്യാപിച്ചു. ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തരബഹുമതിയായാണ് ശൗര്യ ചക്ര നല്‍കുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാന്തര ബഹുമതിയായി കീര്‍ത്തി ചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.