ജമ്മുകശ്മീരിൻെറ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്. ഈ വിഷയത്തിൽ അമേരിക്ക പിന്തുണച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശ് പിന്തുണ അറിയിച്ചത്.

ജമ്മുകശ്മീരില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടത് ഏറ്റവും വലിയ ആവശ്യമാണെന്നും, വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണനയെന്നും അതിനാൽ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

ഇതോടെ ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ബ്രിട്ടനും വ്യക്തമാക്കിയെങ്കിലും ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന്തന്നെയാണ് ബ്രിട്ടനും ഈ വിഷയത്തിൽ പ്രതികരിച്ചത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.