ആവശ്യമുള്ള സാധനങ്ങള്
ഞാലിപ്പൂവന് പഴം – ഒരു കിലോ
ശര്ക്കര – ഒരു കിലോ
നെയ്യ് – രണ് ടേബിള് സ്പൂണ്
ചുക്ക്, ഏലയ്ക്ക, ജീരകം – 1/2 ടീസ്പൂണ് വീതം
തേങ്ങ – 2 എണ്ണം
ഒന്നാം പാല് – 3 കപ്പ്
രണ്ടാം പാല് – 4 കപ്പ്
കല്ക്കണ്ടം പൊടിച്ചത് – 50 ഗ്രാം
തുളസിയില – 12 എണ്ണം
തയാറാക്കുന്ന വിധം
പഴം നീളത്തില് നാലായി പകുത്ത് നാലിഞ്ച് കനത്തില് അരിയുക. ശര്ക്കര അല്പ്പം വെള്ളം ചേര്ത്ത് ഉരുക്കി അരിക്കുക. ഇത് വെള്ളമയമില്ലാതെ വറ്റിക്കുക. പാത്രം ചൂടാകുമ്പോള് നെയ്യ് ചേര്ത്ത് പഴം, ശര്ക്കര അരിച്ചത്, ചുക്ക്, ഏലയ്ക്ക, ജീരകപ്പൊടി എന്നിവ ചേര്ത്ത് വഴറ്റുക. രണ്ടാം പാല് ചേര്ത്ത് വഴറ്റിയ ശേഷം ഒന്നാംപാല് ചേര്ത്ത് ചൂടാകുമ്പോള് വാങ്ങുക. കല്ക്കണ്ടം പൊടിച്ച് ചേര്ക്കുക. തുളസിയില ഇട്ട് അലങ്കരിക്കാം.
Photo Courtesy : Google/ images are subject to copyright

Leave a Reply