കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ചീഫ് ഇലക്ഷൻ കമ്മിഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു. ഡൽഹിയിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം തീയ്യതികൾ അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടക്കുക ഒക്ടോബര്‍ 21 ന് ആയിരിക്കും. ഫല പ്രഖ്യാപനം 24ന് നടക്കും. ഹരിയാണയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രികസമര്‍പ്പണം ഒക്ടോബര്‍ 4 വരെയാണ്. മഹാരാഷ്ട്രയില്‍ 8.94 കോടി വോട്ടര്‍മാരും, ഹരിയാനയില്‍ 1.28 കോടി വോട്ടർമാരും ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നിവയാണ്. കേരളം കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലും ഒക്ടോബർ 21 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.