മധുര പലഹാരം എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ?…..ഇന്ന് നമുക്ക് എളുപ്പത്തിൽ…അതികം സമയം ചിലവഴിക്കാതെ തയ്യാറാക്കാവുന്ന ഒരു വിഭവമായാലോ?…..
ചേരുവകൾ:
നെയ്യ് – 4 ടേബിൾ സ്പൂൺ
റവ – 2 കപ്പ്
പഞ്ചസാര – 1 1/2 കപ്പ്
പാൽ – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി – 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക. പഞ്ചസാര മിക്സിയിൽ നന്നായി പൊടിച്ചെടുത്ത് ഇതിലേക്ക് വറുത്ത റവ കൂടി ചേർത്ത് വീണ്ടും നന്നായി പൊടിച്ചെടുക്കുക.
കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു കോരുക. ഒരു പാത്രത്തിലേക്ക് ഈ പൊടി ഇട്ട് വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, ഏലയ്ക്കാപ്പൊടിയും ബാക്കി നെയ്യും ചേർത്ത് നന്നായി കുഴയ്ക്കുക. കുറേശ്ശെ പാലും ചേർത്ത് കൊടുക്കാം.
ഇനി ഇതിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റവ ലഡ്ഡു തയ്യാർ.
Photo Courtesy : Google/ images are subject to copyright

Leave a Reply