ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് നിർബന്ധമായി ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ നിയമം പ്രാബല്യത്തിലുണ്ടായിട്ടും സംസ്ഥാനത്ത് ഇത് കർശനമാക്കിയിരുന്നില്ല.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കര്‍ശനമായും നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.