ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു. കൊല്ലപ്പെട്ട സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോളാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ക്രൂരത പുനരാവിഷ്‌കരിക്കുന്നതിനിടെയാണ് പ്രതികളായ നാലു പേരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചതെന്നും, അപ്പോഴാണ് വെടിയുതിർത്തതെന്നുമാണ് പോലീസ് പറഞ്ഞത്. ഡോക്ടര്‍ മൃഗീയമായി കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ച്‌ തന്നെയാണ് നാലു പേരും വെടിയേറ്റ് പിടഞ്ഞ് വീണത്.

ലോറി ഡ്രൈവര്‍ മുഹമ്മദ് അരീഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നീ നാല് പ്രതികളുമാണ് തോക്കിൻ്റെ മുനയില്‍ തീര്‍ന്നത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

നവംബര്‍ 27 നായിരുന്നു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവമുണ്ടായത്. രാത്രി വീട്ടിലേക്ക് യുവതി ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ സ്കൂട്ടർ കേടായി. കേടായ സ്കൂട്ടർ നന്നാകാമെന്നവ്യാജേന എത്തിയത് നാലുപ്പേരുംക്കൂടി ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം ശ്വാസംമുട്ടിച്ചുകൊന്നതിനുശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് അവരവരുടെ വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. രാജ്യത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. കൊല്ലപ്പെട്ട യുവതിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ വൻപ്രതിഷേധങ്ങൾ നടത്തിയിരുന്നു.

തുടർന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ആ സംഭവം നടന്നത്. പ്രതികളായ നാലുപ്പേരും പോലീസിൻ്റെ വെടിയേറ്റ് മരിച്ചത്. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ച്‌ വീഴ്ത്തിയതെന്നാണ് പോലീസ് പറയുന്നത്.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.