പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ബസ്സുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്‌തു. വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മൊത്തം 300-ഓളംപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ കൊല്ലം നഗരത്തിലും പരിസരങ്ങളിലുമായി മുപ്പതോളം ഹര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ കരുതലെന്ന നിലയ്ക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മിക്കവാറും ജില്ലകളില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.

വയനാട്ടില്‍ വച്ച്‌ ഒരു ബസിന് നേരെ കല്ലേറ് ഉണ്ടാവുകയും, തിരൂരില്‍ ഒരു ബസ് തടഞ്ഞ് ഇടുകയും ചെയ്‌തു അതിനാൽ ഇപ്പോൾ ആ റൂട്ടിലൂടെയുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പൊലിസിൻ്റെ നിര്‍ദ്ദേശം ലഭിച്ചാലെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുള്ളൂവെന്നും അവർ അറിയിച്ചു.

പാലക്കാട്ട് പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികളായ പ്രവര്‍ത്തകരായ 15 പേരെ അറസ്റ്റ് ചെയ്തു. റോഡിലെ ഡിവൈഡറുകള്‍ മറിച്ചിട്ടതിനാലാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പ്രകടനം നടത്തിയവര്‍ക്കു നേരെ ലാത്തിവീശി.

മലപ്പുറം തിരൂരിലും റോഡ് ഉപരോധിക്കാനുള്ള സമരാനുകൂലികളുടെ ശ്രമം പോലീസ് തട‍ഞ്ഞു. എന്നാൽ വാളയാറിലും വയനാട് വെളളമുണ്ടയിലും, തേറ്റമലയിലും, എറണാകുളത്ത് ആലുവയിലും പെരുമ്പാവൂരും കെ.എസ്.ആര്‍. ടി. സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. പൊതുവെ സംസ്ഥാനത്ത് പ്രൈവറ്റ് ബസ് സര്‍വീസ് കുറവാണെങ്കിലും കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.