നടിയെ ആക്രമിച്ച കേസിൽ ഈ മാസം 29ന് വിചാരണ ആരംഭിക്കാൻ ധാരണ. കേസില് ദിലീപ് ഉള്പ്പടെയുള്ള 12 പ്രതികള്ക്കെതിരെ കുറ്റം ചുമത്തി. കോടതി എല്ലാ കക്ഷികളുടെയും അഭിപ്രായം തേടി. ദിലീപ് ഇന്ന് വിചാരണ കോടതിയിൽ ഹാജരായി. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി മുഴുവന് പ്രതികളെയും കുറ്റപത്രം വായിച്ചു കേള്പ്പിച്ചു.
കേസില് ആറ് മാസത്തിനുള്ളില് വിചാരണ പൂര്ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്ദ്ദേശം നല്കിയിരുന്നു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞദിവസം തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ട് ദിലീപ് ഹർജി നൽകിയിരുന്നു. എന്നാൽ ആ ഹർജി തള്ളി, ഹർജി തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.
പ്രതികളെ കുറ്റപത്രം വായിച്ചു കേള്പ്പിക്കുകയും, അവര്ക്കു മേല് എന്ത് കുറ്റമാണ് ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് കോടതിയില് നടന്നത്. എന്നാൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ പ്രതികള് കുറ്റം നിഷേധിച്ചു. അടച്ചിട്ട മുറിയിലാണു നടപടി ക്രമങ്ങള് പുരോഗമിക്കുന്നത്. അടച്ചിട്ട മുറിയിലാണു നടപടി ക്രമങ്ങള് പുരോഗമിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply