ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള ട്രെയിന് സര്വീസ് കൊല്ക്കത്തയിൽ ആരംഭിക്കുന്നു. ഈ മാസം 13 ന് വ്യാഴാഴ്ചയായിരിയ്ക്കും ട്രെയിൻ യാത്രയ്ക്ക് തുടക്കം കുറിക്കുക. കൊല്ക്കത്തയിലെ സോള്ട്ട് ലേക്ക് സെക്ടര് 5നെയും ഹൗറയെയും ബന്ധിപ്പിക്കുന്നതായിരിക്കും ട്രെയിൻ സർവീസ്.
പതിനാറ് കിലോമീറ്റര് നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങള് കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളാണ് സര്വീസിനായി ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് ടണലുകളിലൂടെയായിരിക്കും ട്രെയിന് കടന്നു പോവുക. 1.4 മീറ്റര് വീതിയുള്ള കോണ്ക്രീറ്റ് ടണലാണിത്. 8500 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവായിട്ടുള്ളത്. ഈസ്റ്റ്-വെസ്റ്റ് കോറിഡോര് മെട്രോ ലൈനില്പ്പെടുന്ന ട്രെയിനാണ് വെള്ളത്തിനടിയിലൂടെ സര്വീസ് നടത്താന് പോകുന്നത്. 16 കിലോമീറ്റര് നീളമുണ്ടെങ്കിലും അഞ്ച് കിലോമീറ്റര് ദൂരത്തിലൂടെയുള്ള സര്വീസായിരിക്കും നടത്തുക.
Photo Courtesy : Google/ images are subject to copyright

Leave a Reply