തമിഴ് നടന് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. കടലൂരിലെ സിനിമാ സെറ്റില് നിന്നാണ് വിജയ്യെ കസ്റ്റഡിയിലെടുത്തത്. താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
എ.ജി.എസ് കമ്ബനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ബിഗില് സിനിമയുടെ നിര്മാതാക്കളാണ് “എജിഎസ്’ കമ്ബനി. ‘മാസ്റ്റര്’ എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റില് വച്ചാണ് സംഭവം നടന്നത്.
ഷൂട്ടിങ്ങിനിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കുറച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സെറ്റില് നിന്ന് അദ്ദേഹത്തെ മാറ്റിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷൂട്ടിംഗ് സെറ്റില് വച്ചുതന്നെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Photo Courtesy : Google/ images are subject to copyright

Leave a Reply