രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര് തയ്യാറാക്കാന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്ക്കാര്. ലോക്സഭയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചത്. എന്.ആര്.സി വിഷയം വിവാദമായ ശേഷം ആദ്യമായാണ് കേന്ദ്ര സര്ക്കാരില് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസവും പാര്ലമെന്റിൽ ബഹളം ഉണ്ടായിരുന്നു. അസമില് നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ മാതൃകയില് രാജ്യമൊട്ടാകെ എന്.ആര്.സി നടപ്പാക്കുമെന്ന നിലപാടാണ് ബി.ജെ.പിയും കേന്ദ്ര സര്ക്കാരും സ്വീകരിച്ചു വരുന്നത്.
2014 ഡിസംബര് 31 കാലഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില് നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന് മതവിഭാഗക്കാരായ അനധികൃത കുടിയേറ്റക്കാര്ക്ക് ഇത് പ്രകാരം ഇന്ത്യന് പൗരത്വം ലഭിക്കും. കൂടാതെ നിലവില് ഇന്ത്യന് പൗരത്വത്തിന് 11 വര്ഷം രാജ്യത്ത് താമസിക്കണമെന്നത് അഞ്ച് വര്ഷമായി കേന്ദ്രം കുറക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply