അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്ക്കാര് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. രാംലീല മൈതാനിയില് ആയിരിക്കും സത്യപ്രതിജ്ഞ. ആരൊക്കെ മന്ത്രിമാരാകുകയെന്ന കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
എഴുപതില് 62 സീറ്റും നേടിയാണ്, കെജരിവാള് ഭരണം നിലനിര്ത്തിയത്. തുടര്ച്ചയായ രണ്ടാം തവണയാണ് മൂന്നില് രണ്ടു ഭൂരിപക്ഷം നേടി ആം ആദ്മി സര്ക്കാര് അധികാരത്തിലെത്തുന്നത്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജരിവാളിനെ നേതാവായി തെരഞ്ഞെടുക്കും.
ഇത്തവണ കൂടുതല് പുതുമുഖങ്ങള്ക്ക് മന്ത്രിസഭയില് ഇടം ലഭിക്കുമെന്നാണ് റിപ്പോര്ട്ടുകള്.മനീഷ് സിസോദിയ തന്നെയായിരിക്കും സര്ക്കാരില് രണ്ടാമന്. എന്നാല് സിസോദിയയുടെ വകുപ്പു മാറാന് ഇടയുണ്ട്.
കൂടാതെ ഇന്നു തന്നെ ലെഫ്റ്റനന്റ് ഗവര്ണറെ സന്ദര്ശിച്ച് കെജരിവാള് സര്ക്കാരുണ്ടാക്കാന് അവകാശവാദം ഉന്നയിച്ചേക്കും.
Photo Courtesy : Google/ images are subject to copyright

Leave a Reply