ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കലാപത്തിൽ പരിക്കേറ്റവരിൽ ചികിത്സയിലായിരുന്ന ഏഴുപ്പേരാണ് ഇന്ന് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്.

ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.

അതേ സമയം ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അനിയന്ത്രിതമാണെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.