ഇന്ന് രാവിലെ ഇറ്റലിയിൽ നിന്നെത്തിയ നാല്പത്തിരണ്ടുപ്പേരിൽ 10പ്പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചുമയും പനിയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മറ്റുള്ളവര്‍ ആലുവ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മുഴുവന്‍ ആളുകളുടെയും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇതിന്റെ പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളു. അതേസമയം ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാൽ കോട്ടയത്ത് ചികില്‍സയിലുളള വൃദ്ധ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. സ്കൂളുകളുടെ അവധി ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെല്ലാം നിലവില്‍ വന്നതിനൊപ്പം മുന്‍കരുതല്‍നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. എന്നാൽ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് നിസഹകരിക്കുന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.