കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ധാക്കി സൗദി അറേബ്യ. 12 രാജ്യങ്ങളിലേക്കാണ് സൗദി അറേബ്യ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവിടെ നിന്നുള്ള യാത്രക്കാരെ രാജ്യത്തിനകത്ത് കയറ്റില്ല. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ വിലക്ക് സാരമായി ബാധിക്കും. എന്നാൽ സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതിയുണ്ട്.

ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്രയും തടഞ്ഞു. ചരക്കു നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. 45 കൊറോണ കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോട്ട് ചെയ്തിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.