സംസ്ഥാനത്ത് കോവിഡ് 19 കേസ് കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് നിയന്ത്രണം കടുകുന്നത്. അതിനിടെ കാസര്കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 31 വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്കോട്, കോഴിക്കോട് എന്നീ ജില്ലകളില് ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാക്കി ജില്ലകളിൽ ഇന്നാണ് പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള് പുലര്ച്ചെ ഒരു മണിയായി.
നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങളുണ്ടാകും.
1.നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ ഒരു സ്ഥലത്തും അഞ്ചിൽ കൂടുതൽപ്പേർ കൂട്ടം കൂടി നിൽക്കാൻ പാടില്ല.
2 ആശുപത്രികളില് സന്ദര്ശകര്, കൂട്ടിരിപ്പുകാര് ഒന്നിലധികം പേര് എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.
3 സ്കൂളുകള്, കോളേജുകള്, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്, മതപഠന കേന്ദ്രങ്ങള് എന്നിവടങ്ങളില് ക്ലാസ്സുകള്, ചര്ച്ചകള്, ഇന്റെർവ്യുകൾ, പരീക്ഷകൾ തുടങ്ങിയ നിരോധിച്ചു.
4 മത്സരങ്ങള്, വ്യായാമ കേന്ദ്രങ്ങള് മുതലായവയുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു.
5 പ്രകടനങ്ങള്, സമരങ്ങൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ എന്നിവ നിരോധിച്ചിരിക്കുന്നു.
6 എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
7 വിവാഹ ചടങ്ങുകളിൽ പത്തുപ്പേരിൽ കൂടുതൽ ആളുകൾ ഒരേ സമയം പങ്കെടുക്കാൻ പാടില്ല. കൂടാതെ വില്ലേജിലും, അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവാഹ തീയ്യതിയും സമയവും മുൻകൂട്ടി അറിയിക്കണം.
8 എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി പ്രവേശന കവാടത്തിൽ സോപ്പും, സാനിറ്റൈസറും നിർബന്ധമായും സജ്ജീകരിക്കണം.
9 ഷോപ്പിംഗ് മാളുകള്, സൂപ്പര് മാര്ക്കറ്റുകള് മറ്റ് മാര്ക്കറ്റുകള് എന്നിവയിലുള്ള എയർ കണ്ടീഷനുകൾക്ക് പകരം ഫാനുകൾ മാത്രം ഉപയോഗിക്കാൻ പാടുള്ളൂ. കൂടാതെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.
മേൽ പറഞ്ഞ കാര്യങ്ങൾ പാലിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്യമാണ്. ആരെങ്കിലും ഇക്കാര്യങ്ങൾ ലംഘിക്കുകയാണെങ്കിൽ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികള് സ്വീകരിക്കും.
Photo Courtesy : Google/ images are subject to copyright

Leave a Reply