അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യൻ പ്രധാനമന്ത്രി. അമേരിക്കയുടെ 29 ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിൻറെ നടപടിക്കുള്ള മറുപടി മോദി നൽകിയത്.
ബദാം, വാള്നട്ട്, പയര് വര്ഗങ്ങള് തുടങ്ങിയ ഉല്പ്പന്നങ്ങള്ക്കാണ് നികുതി കൂട്ടുന്നത്. അമേരിക്കയിൽ ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും അമേരിക്ക എടുത്ത് കളഞ്ഞിരുന്നു. ഇതിനുള്ള ഇന്ത്യയുടെ മറുപടിയാണ് ഇങ്ങനെയൊരു നീക്കം.
അമേരിക്കയിൽ ഇന്ത്യയുടെ സ്റ്റീല്,അലുമിനിയം ഉല്പ്പന്നങ്ങള്ക്ക് നികുതി കൂട്ടിയിരുന്നു. സ്റ്റീല് ഉല്പ്പന്നങ്ങള്ക്ക് 25 ശതമാനവും അലുമിനിയം ഉല്പ്പന്നങ്ങള്ക്ക് പത്ത് ശതമാനം അധിക നികുതിയാണ് കൂട്ടിയത്. ഇതിനുമറുപടിയായി കഴിഞ്ഞ വർഷം തന്നെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള നികുതി കൂട്ടാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ 29 ഉൽപ്പന്നങ്ങൾക്ക് മേലുള്ള നികുതി കൂട്ടാൻ തീരുമാനിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply