മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില് വെച്ച് മിമിക്രി കലാകാരന് അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില് താലിചാര്ത്തിയത്. ഉദയനാപുരം ഉഷാ നിവാസില് വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടം കണ്ടെത്തിയത്. മിമിക്രി കലാകാരനും ഇന്റീരിയര് ഡെക്കറേഷന് കരാറുകാരനുമായ പാലാ പുലിയന്നൂര് കൊച്ച് ഒഴുകയില് നാരായണന് നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്.അനൂപാണ് വരന്.
Photo Courtesy : Google/ images are subject to copyright

Leave a Reply