തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രീജിത്ത് നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കേസില്‍ സിബിഐ അന്വോഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.
സിബിഐയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിന്റെ അമ്മയില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു.
ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിനെ പാറശ്ശാല പോലീസ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് രണ്ട് വര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലായിരുന്നു. സമരം 765 ദിവസം പിന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ശ്രീജിത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമരത്തിന് ജനപിന്തുണ ഏറിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വോഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തയച്ചത്. ഇതിനു പുറമേ ശ്രീജിത്ത് ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.