സൂപ്പര്‍മൂണ്‍,ബ്ലഡ് മൂണ്‍,ബ്ലൂമൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിച്ച് ആകാശത്ത് മിന്നിമായും. പ്രപഞ്ചം മുഴുവന്‍ ഈ ചാന്ദ്രവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ആകാശം മേഘാവൃതമായതുകൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ടോ ഈ പ്രതിഭാസം കാണാനുള്ള അവസരം നഷ്ടമാക്കിയായാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും ഇനിയൊരവസരം ഉണ്ടായിരിക്കില്ല.
ചന്ദ്രന്റെ നിറം കടും ഓറഞ്ച് ആകുന്നിനൊപ്പം വലിപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറേയും വര്‍ധിക്കും. ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെ കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെടും. ഇതിനു മുന്‍പ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വര്‍ഷം മുന്‍പാണ് 1866 മാര്‍ച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചുഉണ്ടാവുകയില്ല

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.