ക്രിക്കറ്റ് താരം ധോണിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രത്തില് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് ദിഷ പട്ടാനി. മോഡലിംഗിലൂടെ സിനിമ രംഗത്തെത്തിയ താരം പിന്നീട് ബോളിവുഡിലെ മുന്നിര നായികമാരില് ഒരാളായി. വിരലിലെണ്ണാവുന്ന ചിത്രങ്ങളില് മാത്രമാണ് ദിഷ അഭിനയിച്ചിട്ടുള്ളു. എന്നാലിപ്പോള് ദിഷ നായികയായെത്തിയ ബാഗി 2 വന് വിജയമായിരിക്കുകയാണ്.


സിനിമാ കുടുംബത്തിലല്ല താന് ജനിച്ചത്. സിനിമയിലേക്ക് എങ്ങനെ എത്തിപ്പെടും എന്നത് പോലും അറിയില്ലായിരുന്നു. അഞ്ഞൂറു രൂപയുടെ നോട്ടുമായാണ് താന് മുംബൈ നഗരത്തിലെത്തിയത്. പരസ്യ ചിത്രങ്ങളിലഭിനയിക്കാനായി ഓഡീഷന് പോയെങ്കിലും ഒന്നിലും അവസരം ലഭിച്ചില്ല.

മറ്റ് ജോലികളും താന് ചെയ്തിട്ടുണ്ട്. വാടക വീട്ടിലായിരുന്നു താമസം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല് ഏറെ നിരാശ തോന്നുമായിരുന്നു. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാലോചിക്കുമ്പോള് നിരാശ മാത്രമായിരുന്നു മനസ്സില്. അപ്പോഴും പക്ഷെ പ്രതീക്ഷ കൈവിട്ടില്ല. ആ മനക്കരുത്താണ് തന്നെ മുന്നോട്ടു നയിച്ചതും ഇവിടെ വരെ എത്തിച്ചതുമെന്നും നടി പറയുന്നു.
Photo Courtesy : Google/ images are subject to copyright


Leave a Reply