കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ കൊച്ചിയില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
കുറ്റപത്രം സമര്‍പ്പിക്കാനും അതിനു മുന്‍പ് വിശദമായ നിയമോപദേശം തേടാനും യോഗത്തില്‍ ധാരണയായി. അതിനിടെ നടി ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും താന്‍ ആശുപത്രിയിലായിരുന്നു എന്നു കാണിക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയതായും വാര്‍ത്തകള്‍ പുറത്തു വന്നു. മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടോയെന്നും മൊഴികളെ ഫോണ്‍ രേഖകള്‍ സാധൂകരിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ഒരു പിഴവും വരുത്താതെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് പല തട്ടുകളിലായി പരിശോധന നടത്തുന്നതെന്ന് അന്വോഷണസംഘം പറഞ്ഞു.

Leave a Reply

Your email address will not be published.