സിനിമയിലെത്താന് കാരണമായത് ഹൃത്വിക് റോഷനാണെന്ന് തെന്നിന്ത്യന് സുന്ദരി തമന്ന. ഹൃത്വികിനെ നേരിട്ട് കാണുകയെന്നത് ദീര്ഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്നും താരത്തിനൊപ്പമുള്ള ഫോട്ടോ ഷെയര് ചെയത് തമന്ന പറയുന്നു. ഏറ്റവും ഇഷ്ടമുള്ള നായകന് ആരെന്നു ചോദിച്ചാല് ഹൃത്വിക് എന്നായിരിക്കും തന്റെ ഉത്തരമെന്നും തമന്ന പറയുന്നു.
യാഷ് രാജ് സ്റ്റുഡിയോയിലെ റിഹേഴ്സലിനിടക്കാണ് തമന്ന ഹൃത്വിക്കിനെ കണ്ടത്. ഹൃത്വിക്കിനെ കണ്ടതിന്റെ ആവേശം തമന്ന ആരാധകരുമായി പങ്കുവക്കുകയായിരുന്നു. എനിക്ക് എപ്പോഴും പ്രചോദനമായിട്ടുള്ള താരമാണ് ഹൃത്വിക് റോഷന്. അദ്ദേഹത്തെ കണ്ടാണ് സിനിമാ ലോകത്തേക്ക് വരണമെന്ന് തോന്നിയതുതന്നെ. നൃത്തം ചെയ്യാന് വലിയ താത്പര്യമാണ്. ഹൃത്വികിന്റെ ഡാന്സിനെ കുറിച്ച് പറയേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ നായികയാകാന് അതിയായ ആഗ്രഗമുണ്ട്. സിനിമയോടുള്ള അദ്ദേഹത്തിന്റെ സമര്പ്പണവും ആത്മാര്ത്ഥതയും എപ്പോഴും പ്രചോദനമാണ്.-തമന്ന പറയുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply