പീഡനക്കേസില് ഗുര്മീത് അറസ്റ്റിലായതോടെ പല ആള്ദൈവങ്ങള്ക്കും പണികിട്ടിയിരുന്നു. അതിലൊടാളാണ് രാധേ മാ. ഇപ്പോള് നവമാധ്യമങ്ങള് ചര്ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവര്ത്തകര്ക്ക് നേരെ പൊട്ടിത്തെറിച്ചതും ഭീഷണി മുഴക്കിയതുമാണ്. ദുര്ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരെയുള്ള കേസുകളൈക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാന്തരൂപം കൈവിട്ട് ക്ഷുഭിതയായത്. മാധ്യമ പ്രവര്ത്തകരോട് വായടക്കാനും ക്യാമറകള് എടുത്ത് പുറത്തുപോകാനും അവര് ആവശ്യപ്പെട്ടു.
15 ദിവസത്തിനുള്ളില് തന്നെ കണ്ടോളാമെന്ന് മാധ്യമ പ്രവര്ത്തകനെ ഭീഷണി മുഴക്കുകയും ചെയ്തു. തന്നെ മാധ്യമങ്ങള് നിരന്തരം വേട്ടയാടുകയാണെന്നും അതില് തനിക്ക് വിഷമമുണ്ടെന്നും അവര് വ്യക്തമാക്കി. രാധേ മായുടെ പ്രേരണയാല് ഭര്തൃവീട്ടുക്കാര് സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ച് വീട്ടമ്മ നല്കിയ പരാതിയില് അന്വോഷണം നടത്തുകയാണ് പോലീസ്.
Photo Courtesy : Google/ images are subject to copyright

Leave a Reply