ഹാദിയയുടെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്മ്മ. ഹാദിയ സന്തോഷവതിയാണ്. ആരോഗ്യപ്രശ്നങ്ങളില്ല. കേസ് കോടതിയിലായതിനാല് ഹാദിയ പറഞ്ഞ കാര്യങ്ങള് ഇപ്പോള് വെളിപ്പെടുത്താനാകില്ല. സുപ്രീം കോടതിയില് ഹാജരാകാന് തയ്യാറായി ഇരിക്കുകയാണ് ഹാദിയയെന്നും രേഖ ശര്മ്മ പറഞ്ഞു. ഹാദിയയേയും കുടുംബത്തേയും സന്ദര്ശിച്ച ശേഷമാണ് രേഖ ശര്മ്മയുടെ പ്രതികരണം.
ഹാദിയ വിഷയത്തില് പ്രത്യേകമായ പരാതികള് ദേശീയ വനിതാ കമ്മീഷന് ലഭിച്ചിട്ടില്ല. എന്നാല് നിരന്തരമായി മാധ്യമ വാര്ത്തകളിലൂടെ ഹാദിയയെക്കുറിച്ചുള്ള വിവരങ്ങള് അറിയുന്നുണ്ട്.ഇക്കാര്യത്തില് ഹാദിയയോട് തന്നെ വിശദാംശങ്ങള് ആരായാനാണ് സന്ദര്ശിച്ചതെന്ന് രേഖ ശര്മ്മ പറഞ്ഞു.
അതേസമയം തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തെ സംബന്ധിച്ച് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും രേഖാ ശര്മ്മ പ്രതികരിച്ചു. മൂന്നു ദിവസം കേരളത്തിലുണ്ടാകുമെന്നും നിമിഷ ഫാത്തിമയുടെ കുടുംബം ഉള്പ്പെടെയുള്ളവരെ സന്ദര്ശിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply