ബെന്യാമിന്റെ നോവല്‍ ‘ ആടുജീവിതം ‘ സിനിമയാകുന്നുവെന്ന വാര്‍ത്ത നേരത്തെതന്നെ പുറത്തു വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച് നാളുകളേറെയായെങ്കിലും ചിത്രം തുടങ്ങാത്തതെന്തെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഇടക്ക് ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി ബ്ലസിയും പൃഥ്വിരാജും രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. ചിത്രം തുടങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നു.
നല്ല രീതിയില്‍ വായിക്കപ്പെട്ടിട്ടുള്ള പല കൃതികളും സിനിമയായി വരുമ്പോള്‍ ദയനീയമായി പരാജയപെടുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആടുജീവിതത്തിന്റെ കാര്യത്തില്‍ അതു സംഭവിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുത്തതിനു ശേഷം ചിത്രം തുടങ്ങുന്നത്. തുടക്കത്തില്‍ നായകനായ നജീബായി വിക്രമിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് പൃഥ്വിരാജിനെ തീരുമാനിച്ചു. കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലീംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.