തിരുവനന്തപുരം: പോലീസിലെ അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസില് മൂന്നാംമുറ പോലെതന്നെ ഇല്ലായ്മ ചെയ്യേണ്ട ഒന്നാണ് അഴിമതിയും. പേരൂര്ക്കട എസ്.എ.പി ക്യാമ്പില് പാസിംഗ് ഔട്ട് പരേഡില് അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പലപ്പോഴും വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. അതാണ് ഇല്ലായ്മ ചെയ്യേണ്ടത്. അഴിമതി കാണിക്കുന്നവര്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിക്കും.
എല്ലാവരും അഴിമതി കാണിക്കുന്നുവെന്ന് പറയുന്നില്ല, എന്നാല് ചിലര് അഴിമതിക്ക് വശംവദരാകുന്നു. ഈ പരാതി അടുത്ത കാലത്ത് ചില ഘട്ടങ്ങളില് നിന്ന് ഉയര്ന്നു വരുന്നുണ്ട്. അത്തരം പരാതികളുയര്ന്നാല് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിക്കണമെന്നാണ് സര്ക്കാര് നല്കിയിട്ടുള്ള നിര്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply