കൊച്ചി: നടിയെ ആക്രമിച്ച കേസില് കുറ്റപത്രത്തിലെ കൂടുതല് വിവരങ്ങള് പുറത്ത്. ആക്രമിക്കപ്പെട്ട നടിയെ നടന് ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ്. ഇതു സംബന്ധിച്ച് ദിലീപിനെതിരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇങ്ങനെ പറയുന്നത്.
കൊച്ചിയില് നടന്ന അമ്മ താരനിശയില് വെച്ചാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്. നടനും ദിലീപിന്റെ സുഹൃത്തുമായ സിദ്ദിഖ് ഇതിന് സാക്ഷിയാണ്. സിദ്ദിഖും നടിയെ ഫോണില് വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില് പറയുന്നു. കേസില് ദിലീപ് എട്ടാം പ്രതിയാണ്. ഇപ്പോള് കേസില് സിനിമ മേഖലയില് നിന്ന് മാത്രം 50 സാക്ഷികളുണ്ട്. നടിമാരായ മഞ്ജുവാര്യര്, കാവ്യാമാധവന് എന്നിവരും ഇതില് ഉള്പ്പെടും.
Photo Courtesy : Google/ images are subject to copyright

Leave a Reply