ന്യൂഡല്ഹി: ഹാദിയയെ സേലത്ത് എത്തിക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കുന്നതിന് ഡല്ഹി കേരളാ ഹൗസ് അധികൃതര്ക്ക് നിര്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളാ ഹൗസ് അധികൃതര്ക്ക് നിര്ദേശം നല്കിയത്. ഇക്കാര്യത്തില് സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കണമെന്നും നടപടികള് വൈകരുതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്ദേശിച്ചത്. ഇന്ന് 1.20 നുള്ള ഇന്ഡിഗോ വിമാനത്തില് ഹാദിയയെ ഡല്ഹിയില് നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള് തീരുമാനിച്ചിരിക്കുന്നത്. അവിടെ നിന്ന് സേലത്തെ കോളേജിലേക്കും എത്തിക്കും.
സേലത്തെ കോളേജില് ഹോസ്റ്റല് സൗകര്യങ്ങളെല്ലാം മറ്റു വിദ്യാര്ത്ഥികള്ക്കുള്ളതുപോലെ തന്നെയാണ് ഹാദിയക്കും ലഭിക്കുക. എന്നാല് ഹാദിയക്ക് ചുറ്റും വനിത പോലീസ് അടക്കമുള്ളവരെ സുരക്ഷാ ചുമതലക്കായി ഏര്പ്പെടുത്തിയിട്ടുണ്ട്. ഹാദിയയെ കാണുന്നതില് സന്ദര്ശകര്ക്ക് വിലക്കേര്പ്പെടുത്തിയിട്ടില്ലെങ്കിലും ഷെഫിന് ജഹാനെ കാണാന് അനുവദിക്കുമോ എന്ന കാര്യത്തില് വ്യക്തത വരുത്തിയിട്ടില്ല. ഷെഫിനൊപ്പം പോകാനുള്ള ഹാദിയയുടെ ആവശ്യത്തിന് കോടതി ഇതുവരെ അംഗീകാരം നല്കിയിട്ടില്ല. ഹാദിയക്ക് പഠിക്കാനുള്ള അവസരം നല്കുന്നതിനൊപ്പം എന്ഐഎ അന്വേഷണം തുടരുാമെന്നും കോടതി പറഞ്ഞിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply