ഗുജറാത്ത്: ഇന്ത്യയെ കൊള്ളയടിക്കുകയാണ് ഇത്രകാലവും കോണ്‍ഗ്രസ്സ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് അവകാശപ്പെട്ട അവരുടെ മുതല്‍ അവര്‍ക്കുതന്നെ തിരിച്ച് നല്‍കാനാണ് താന്‍ എത്തിയിരിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിച്ചത് ബിജെപി സര്‍ക്കാരാണെന്നും സംസ്ഥാനത്ത് ഒരുതുള്ളി വെള്ളം പോലും പാഴാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മോര്‍ബിയിലെ ദുര്‍ഗന്ധം കാരണം ഇന്ദിര തൂവാലകൊണ്ട് മൂക്കുപൊത്തുന്ന ചിത്രം മാസികകളില്‍ അടിച്ചുവന്നിരുന്നു. അന്ന് ഗുജറാത്തിനെ അപമാനിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രചാരണത്തിനായി ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.