ന്യൂഡല്ഹി: മുന് അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്ത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്ഹിയില് കൂടിക്കാഴ്ച നടത്തിയേക്കും. ഒബാമയുടെ ത്രിരാഷ്ട്ര സന്ദര്ശനത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഇന്ത്യാ സന്ദര്ശനം. ഉച്ചക്കുശേഷം 3.45ന് ഇന്ത്യയിലെ 280ഓളം യുവനേതാക്കളുമായി ഒബാമ സംസാരിക്കും. ഫൗണ്ടേഷന്റെ പ്രവര്ത്തനങ്ങള്ക്ക് ഈ കൂടിക്കാഴ്ച മുതല്ക്കൂട്ടാകുമെന്ന പ്രത്യാശയാണ് ഒബാമ പ്രകടിപ്പിച്ചത്. ഒബാമ പ്രസിഡന്റായിരുന്നപ്പോള് പ്രധാനമന്ത്രിയുമായി ഊഷ്മളമായ ബന്ധമാണ് പുലര്ത്തിയിരുന്നത്.
നേരത്തെ ഇന്തോനേഷ്യ, ബ്രസീല് തുടങ്ങിയ രാജ്യങ്ങളിലെ യുവനേതാക്കളുമായി ഒബാമ മുഖാമുഖം നടത്തിയിരുന്നു. സമൂഹനന്മക്ക് വേണ്ടി ഇന്ത്യയിലെ യുവനേതാക്കള് ചെയ്യുന്ന കാര്യങ്ങള് പങ്കുവക്കാനും ഫൗണ്ടേഷനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടി നല്കാനുമായാണ് മുഖാമുഖം നടത്തുന്നതെന്നാണ് ഒബാമ ഫേസ്ബുക്കില് കുറിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply