തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില് ജീവനോപാധികള് നഷ്ടപ്പെട്ടവര്ക്കുള്ള നഷ്ടപരിഹാര പാക്കേജ് ഇന്ന് തീരുമാനിക്കും. മന്ത്രിതലസംഘം തയ്യാറാക്കിയ പാക്കേജിന്റെ കരട് മന്ത്രിസഭായോഗം ചര്ച്ചചെയ്ത് അംഗീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പാക്കേജ് പ്രഖ്യാപിക്കുക.
വള്ളം,ബോട്ട്,വല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങള് നഷ്ടപ്പെട്ടവര്ക്കുള്ള സഹായസഹകരണങ്ങള് പാക്കേജില് ഉള്പ്പെടുത്തും. കേന്ദ്രത്തില് നിന്നുള്ള സഹായഅഭ്യര്ത്ഥന, ദുരന്തനിവാരണ പ്രവര്ത്തനങ്ങള്, ആകെയുണ്ടായ നഷ്ടം എന്നിവയും മന്ത്രിസഭ ചര്ച്ചചെയ്യും. കടലില് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ കാര്യവും പ്രത്യേകം പരിഗണിക്കും.
Photo Courtesy : Google/ images are subject to copyright

Leave a Reply