തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക വിതരണം ചെയ്യാന് സര്ക്കാര് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെന്ഷന് ഉള്ളവരില് ഏറെപേരും വയോവൃദ്ധരും രോഗികളും മറ്റു വരുമാനങ്ങളില്ലാതെ ജീവിതം വഴിമുട്ടി നില്ക്കുന്നവരാണെന്നും ചെന്നിത്തല പറഞ്ഞു. ഇവരുടെ പെന്ഷനാണ് അഞ്ചു മാസമായി മുടങ്ങിക്കിടക്കുന്നത്.
മരുന്ന് വാങ്ങാനുള്ള കാശ് പോലും കയ്യിലില്ലാത്തവരാണ് പലരും. ഇതിനെതിരെ ഉപരോധം നടത്താനായി സെക്രട്ടറിയേറ്റ് പടിക്കലെത്തിയവരുടെ അവസ്ഥ എല്ലാവരും കണ്ടതാണ്. ഇതിനെ മാനുഷിക പ്രശ്നമായി കണ്ട് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കെ.എസ്.ആര്.ടി.സി പെന്ഷന്ക്കാര്ക്ക് പെന്ഷന് നല്കാന് പറ്റില്ല എന്നത് ധനമന്ത്രിയുടെ ധിക്കാരപരമായ നിലപാടാണെന്നും അവര്ക്ക് പെന്ഷന്തുക നല്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply