ചെന്നൈ: ബി.ജെ.പിയേയും പ്രധാനമന്ത്രിയേയും നിശിതമായി വിമര്ശിച്ചതിന് നടന് പ്രകാശ് രാജിന് മാധ്യമ വിലക്ക്. ‘ സര്ജിക്കല് സ്ട്രൈക്ക് ‘ എന്ന കോളത്തില് മുന്നിര കന്നട പത്രത്തില് എഴുതുന്നത് പ്രകാശ് രാജ്. ഈ കോളത്തിനാണ് ഇപ്പോള് പിടി വീണിരിക്കുന്നത്. ഏറെ വായനക്കാരുള്ള പത്രം കൂടിയാണിത്.
പ്രകാശ് രാജ് തന്റെ ട്വിറ്റര് പേജില് കൂറിച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്. തനിക്കുള്ള മാധ്യമ വിലക്കിനു പിന്നിലുള്ള കരങ്ങള് ബിജെപിയുടേത് തന്നെയാണെന്ന് പ്രകാശ് രാജ് പറയാതെ പറഞ്ഞു വക്കുന്നുണ്ട്.
‘ എന്റെ ഏറെ വായനക്കാരുള്ള കോളം പൊടുന്നനെ നിര്ത്തിയിരിക്കുന്നു. പ്രിയപ്പെട്ട അദൃശ്യ കരങ്ങളേ, നിങ്ങളെ എനിക്ക് കാണാനാകില്ലെന്ന് കരുതിയോ..?’
വിജയത്തിന് അഭിനന്ദനങ്ങള് പ്രധാനമന്ത്രി, പക്ഷെ താങ്കള് ശരിക്കും സന്തോഷിക്കുന്നുണ്ടോ? – പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദ്യമുയര്ത്തുന്നു.
ഗുജറാത്ത്, ഹിമാചല്പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപിയുടെ വിജയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് നടന് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply