തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബല്‍റാം നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് തനിക്ക് ചിരിയാണ് വന്നത്. ബല്‍റാമിന്റെ പരാമര്‍ശത്തിന്റെ പേരിലുള്ള അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ബല്‍റാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.