തിരുവനന്തപുരം: കൈയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരായ അന്വോഷണത്തില്‍ നിന്ന് വിജിലന്‍സ് സംഘത്തെ മാറ്റി. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് അന്വോഷണം നടത്തിയിരുന്നത്. എന്നാല്‍ ഇനി തിരുവനന്തപുരം യൂണിറ്റാണ് അന്വോഷണം നടത്തുക. വലിയകുളം – സീറോ ജെട്ടി റോഡ് നിര്‍മ്മാണ ക്രമക്കേട് അന്വോഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്.
ആദ്യ അന്വോഷണ സംഘത്തിലെ ആരും തന്നെ പുതിയ അന്വോഷണ സംഘത്തിന്റെ ഭാഗമല്ല എന്നതാണ് ശ്രദ്ധേയം. വിജിലന്‍സിനെ മാറ്റിയുള്ള പുതിയ നീക്കം കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.