തിരുവനന്തപുരം: കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ബാറുകള് തുറക്കുന്ന കാര്യത്തില് സര്ക്കാര് ചെയ്തിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്. പുതിയ മദ്യനയം എല്ഡിഎഫ് തീരുമാനിച്ചിട്ടില്ല, ബാറുകള് പുതിയതായി തുറക്കുന്നില്ല. പുതിയതായി മദ്യനയം നടപ്പിലാക്കി എന്ന തീതിയിലാണ് വാര്ത്തകള് വരുന്നത്.
അടച്ചു പൂട്ടിയ ബാറുകള് മാത്രമേ തുറക്കുന്നുള്ളൂ. സംസ്ഥാനത്തെ പഞ്ചായത്തുകളില് ബാര് തുറക്കാനുള്ള അനുമതി സുപ്രീംകോടതി നല്കിയിട്ടുണ്ട്. എന്നാല് പുതിയ ബാറുകള് അനുവദിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply