വേറിട്ട കഥാപാത്രങ്ങള്‍ക്കൊണ്ടും അഭിനയ ശൈലികൊണ്ടും സിനിമാലോകത്ത് പ്രത്യേക സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. നായിക, ഭാര്യ,അമ്മ തുടങ്ങി ഏത് വേഷവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് വളരെ വേഗത്തില്‍ തന്നെ തെളിയിച്ച നടികൂടിയാണ് ലെന. ഏത് കഥാപാത്രവും ലെനക്ക് അനായാസം വഴങ്ങുമെന്നതും യാഥാര്‍ത്ഥ്യം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി നില്‍ക്കുന്ന നടിയാണിവര്‍. ഏതു കാര്യത്തിനിടയിലും സ്വന്തം താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ താരം തയ്യാറല്ല. അതുകൊണ്ട് തന്നെ നിലപാടുകളുടെ കാര്യത്തില്‍ പലതവണ താരം രൂക്ഷവിമര്‍ശനത്തിന് ഇരയായിട്ടുണ്ട്.

lena 2

ഇപ്പോള്‍ വീണ്ടും ലെന സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ടാറ്റു വിശേഷവും മോഡലിംഗ് വിശേഷങ്ങളൊക്കെ താരം മുന്‍പ് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച ചിത്രം ഏവരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എന്നതാണ് വസ്തുത.

image_760x400

തല മൊട്ടയടിച്ച് മഞ്ഞളുമായി നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. താരം മൊട്ടയടിച്ചതില്‍ അതീവ ദുഖമാണ് പല ആരാധകരും പങ്കുവച്ചത്. ഇങ്ങനൊന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ബോള്‍ഡായ തീരുമാനത്തെ പലരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, പതിവുപോലെ വിമര്‍ശിക്കാനും ആളുകള്‍ മറന്നിട്ടില്ല.

lena

ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം

കഥാപാത്രങ്ങള്‍ക്കായി പലരും ഇത്തരം സാഹസങ്ങള്‍ കാണിക്കാറുണ്ട്. പളനി മുരുകന്‍ ടെംപിള്‍ എന്ന് മാത്രമാണ് താരം കുറിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവറാണോ ഇതെന്നും സിനിമാലോകവും ചോദിക്കുന്നു. അഭിനയ പ്രാധാന്യമുള്ള ഏത് കഥാപാത്രവും മറ്റൊന്നും നോക്കാതെ ഏറ്റെടുത്ത് മനോഹരമാക്കുന്ന നടിയാണ് ലെന. മടി കൂടാതെ കഥാപാത്രങ്ങളെ ലെനയെ ഏല്‍പ്പിക്കാന്‍ സംവിധായകര്‍ക്കും ധൈര്യമാണ്.

Lena-actress3

Leave a Reply

Your email address will not be published.