സഞ്ജയ്ദത്തും മാധുരി ദീഷിതും തമ്മില് ഉള്ള പ്രണയബന്ധത്തെപ്പറ്റി ബോളിവുഡ് ലോകം പാടി നടന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല് തങ്ങള് പ്രണയത്തിലല്ലെന്ന് കാണിക്കാന് പൊതുവേദികളിലും ഷൂട്ടിങ് സെറ്റുകളിലും അപരിചിതത്വം കാണിച്ചായിരുന്നു ഇരുവരും നടന്നിരുന്നത്. എന്നാല് അതൊന്നും പാപ്പരാസികളെ ബാധിച്ചില്ല. അവര് തമ്മില് പ്രണയത്തിലാണെന്ന വാര്ത്ത തന്നെ ബോളിവുഡില് പരന്നു. എല്ലാവര്ക്കും ഇതേ പറ്റി അറിയാമായിരുന്നു.

ഭാര്യ റിച്ചയെ സഞ്ജയദത്ത് മാധുരിക്ക് വേണ്ടി ഉപേക്ഷിക്കുകയാണെന്ന വിധത്തിലുള്ള വാര്ത്തകള് വരെ അക്കാലത്ത് പരന്നിരുന്നു. റിച്ചയുടേയും സഞ്ജയ്യുടേയും ബന്ധത്തില് വിള്ളലുകള് വീഴുന്നതിനു കാരണം മാധുരിയാണെന്ന വാര്ത്തയും വ്യാപിച്ചിരുന്നു. സഞ്ജയ്ദത്ത് ദ ക്രേസി അണ്ടോള്ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയി എന്ന പുസ്തകത്തിലൂടെ യാസര് ഉസ്മാനാണ് ഇരുവരുടേയും പ്രണയത്തെ പറ്റിയും റിച്ചയെ പറ്റിയുമെല്ലാം സൂചിപ്പിച്ചിട്ടുള്ളത്. മാധുരിയും സഞ്ജയും തമ്മിലുള്ള ജോഡി പ്രേക്ഷകര് ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സഞ്ജയുടെ മികച്ച സിനിമകളില് ഒന്നായ സാജനിലെ നായിക മാധുരിയായിരുന്നു. തുടര്ച്ചയായി ഇരുവരും ജോഡികളായെത്തിയ സിനിമകള് പുറത്തിറങ്ങി. ഇതോടെ ബോളിവുഡിലെ പ്രണയജോഡികള് ഇവരായി.

കാന്സര് ചികിത്സയിലായിരുന്ന റിച്ചക്ക് വിവാഹ മോചനത്തിനായി ഹര്ജി അയച്ചതിനു പിന്നില് ഇരുവരുടേയും പ്രണയബന്ധമാണെന്ന് പറയുന്നു. സഞ്ജയും മാധുരിയും വിവാഹിതരാകുകയാണെന്ന തരത്തില് വാര്ത്തകള് വന്നതോടെ റിച്ചയെ ഉപേക്ഷിക്കാന് താന് പറഞ്ഞിട്ടില്ലെന്നും സഞ്ജയെ പങ്കാളിയാക്കാന് ആലോചിച്ചിട്ടില്ലെന്നും മാധുരി വ്യക്തമാക്കിയിരുന്നു.

സഞ്ജയ്ദത്തിന്റെ വിവാഹമോചന ഹര്ജി ലഭിച്ചതോടെയാണ് റിച്ചയുടെ ആരോഗ്യസ്ഥിതി മോശമായതെന്നും മരണത്തിന് കീഴടങ്ങിയതെന്നുമാണ് വെളിപ്പെടുത്തല്.

Leave a Reply