ബോളിവുഡ് താരറാണിമാരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് കത്രീന കൈഫ്. മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും കത്രീന അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഒരു കാലത്ത് തിരിച്ചടികള്‍ മാത്രമായിരുന്നു തനിക്കെന്ന് താരസുന്ദരി പറയുന്നു.

katrina_kaif_bride

കുറ്റപ്പെടുത്തലുകളും പഴികളും മാത്രമായിരുന്നു തന്റെ ആകെയുള്ള സമ്പാദ്യമായി ഉണ്ടായിരുന്നത്. അങ്ങനൊരു തലത്തില്‍ നിന്ന് ഇന്ന് കാണുന്ന രീതിയിലേക്ക് എത്തി നില്‍ക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.
തോല്‍വികളാണ് വലിയ വിജയങ്ങള്‍ നേടാന്‍ നമ്മളെ സഹായിക്കുക. ജീവിതത്തില്‍ ധാരാളം തിരിച്ചടികള്‍ ഉണ്ടായേക്കാം. അവയെ എല്ലാം സധൈര്യം നേരിടാന്‍ കഴിയണം. അത്തരം സാഹചര്യങ്ങളാണ് ജീവിതത്തിലെ വലിയ അധ്യാപകര്‍. സിനിമയെ കുറിച്ചും ജോലിയെ കുറിച്ചും സ്വയം ഏറെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ഞാന്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം ഒരു പുസ്തകം എഴുതുന്നുണ്ട്. അതിലൂടെ താനെല്ലാം തുറന്നു പറയുമെന്നും കത്രീന പറയുന്നു.

Leave a Reply

Your email address will not be published.