സി.ബി.എസ്.ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ ശക്തമായി പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്ററിയൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതിഷേധം അറിയിച്ചത്.
വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളും ഭാവിയുമാണ് ഇതുമൂലം ഇല്ലാതാകുന്നത്. ബിജെപി ഭരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മേലുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് എപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിച്ചു നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സ് ഭരണക്കാലത്ത് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും രാഹുല്‍ പറയുന്നു.
ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഇതാവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ക്കുന്നു.

tweet
ചോര്‍ച്ചയായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി മുന്‍പും പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ ഒരൊറ്റക്കൊല്ലം കൂടി ‘ എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ ട്വീറ്റ്.
അതേ സമയം എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ജാവഡേക്കറിന്റേയും സിബിഎസ്ഇ ചെയര്‍പേഴ്‌സണിന്റേയും രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

Leave a Reply

Your email address will not be published.